മണ്ണറിഞ്ഞുമതി വളപ്രയോഗം

[lang_ml]

റബ്ബർ ബോർഡിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡ്ക്ഷൻ കമ്മിഷണർ പി.ജി.സലിംകുമാർ 2005 സെപ്റ്റംബർ മാസത്തെ റബ്ബർ മാസികയിൽ എഴുതിയ ചില വിവരങ്ങൾ ചർച്ചയ്ക്കായി അവതരിപ്പിക്കുന്നു.
1. മരത്തിനും മണ്ണിനും അവശ്യം വേണ്ട മൂലകങ്ങൾ നിർണയിച്ച്‌ വളം ചെയ്താൽ മാത്രമേ പ്രയോജനമുള്ളു. റബ്ബറിന്റെ വളർച്ചയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത്‌ നൈട്രജൻ, ഫോസ്ഫറസ്‌, പൊട്ടാഷ്‌, മഗ്നീഷ്യം എന്നീ നാല്‌ മൂലകങ്ങളാണ്‌. മറ്റ്‌ മൂലകങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ അളവിൽ വലിച്ചെടുക്കപ്പെടുന്നതിനാൽ മണ്ണിൽ ഇവയുടെ അളവ്‌ കുറഞ്ഞിരിക്കും. അതിനാൽ ഈ മൂലകങ്ങൾ ആവശ്യമുള്ള അളവിൽ മണ്ണിൽ ചേർക്കേണ്ടതുണ്ട്‌.
*********
എൻ.പി.കെ എല്ലാപേർക്കും അറിവുള്ളതാണല്ലോ. സെക്കന്ററി ന്യൂട്രിയെന്റ്സ്‌ ആയ ക്യാൽസ്യം, മഗ്നീഷ്യം, സൾഫർ എന്നിവയ്ക്കും ട്രയ്സ്‌ എലിമെന്റ്സിനും ഒരു ചെടിയുടെ വളർച്ചയിൽ പ്രധാന പങ്ക്‌ വഹിക്കുവാനുണ്ട്‌.ചെടികൾക്കല്ല വളപ്രയോഗം നടത്തേണ്ടത്‌ മറിച്ച്‌ മണ്ണിന്റെ ഫലഭൂയിഷ്ടി നിലനിറുത്തുവാൻ വേണ്ടിയാകണം വളപ്രയോഗം. ഓരോ മൂലകത്തിന്റെയും കുറവുകൊണ്ട്‌ ചെടിയ്ക്ക്‌ ഓരോ അസുഖം ഉണ്ടാകുന്നു.
2. ആവശ്യമായ അളവും വേണ്ടിവരുന്ന ചെലവും കുറവായതിനാൽ രാസവളങ്ങൾ തന്നെയാണ്‌ ലാഭകരം.
*********
ജൈവ വളത്തിൽ ലഭ്യമല്ലാത്ത മൂലകങ്ങളാണ്‌ നാം ചെടിക്ക്‌ നൽകേണ്ടത്‌. ജൈവ വളത്തിലെ അളവ്‌ ബയോഗ്യാസ്‌ സ്ലെറിയായി മാറ്റുന്നതിലൂടെ ഇരട്ടിയായി വർദ്ധിപ്പിക്കാം. ജൈവ വളങ്ങൾ മണ്ണിരയുടെ പ്രത്യുൽപ്പാദനം ത്വ്‌അരിതപ്പെടുത്തുകയും ജീവാണുക്കളെ മണ്ണിൽ നിലനിറുത്തുകയും ചെയ്യും. അമിതമായ രാസവളപ്രയോഗം മണ്ണിരകളെ നശിപ്പിക്കുകയും കുമിൾ രോഗങ്ങൾക്ക്‌ കാരണമായിത്തീരുകയും ചെയ്യും. ജൈവാംശം നഷ്ട്പ്പെടുന്നത്‌ സോയിൽ ഡിഗ്രഡേഷവ്‌ കാരണമായിത്തീരും.

3. പൊട്ടാഷിന്റെ അളവ്‌ കൂടിയാൽ അത്‌ പട്ടമരപ്പിനു വഴിയൊരുക്കുവാൻ സാധ്യതയുണ്ട്‌. തൈമരങ്ങളുടെ വളർച്ചയ്ക്ക്‌ മഗ്നീഷ്യം ആവശ്യമാണെങ്കിലും വളരെക്കൂടുതലായാൽ റബ്ബർപാൽ ചിരട്ടയിൽവച്ചോ ചിലപ്പോൾ വെട്ടുപട്ടയിൽവെച്ചുതന്നെയോ തരിച്ചുപോകുന്നതിന്‌ കാരണമാകും.
********
കായ്ക്കുവാനും രോഗപ്രതിരോധത്തിനും വേണ്ടിവരുന്ന പൊട്ടാഷ്‌ എപ്രകാരമാണ്‌ പട്ടമരപ്പിന്‌ കാരണമാകുന്നത്‌? വെജിട്ടേറ്റീവ്‌ പീരീഡ്‌ എന്നു പറയുന്ന (പൂക്കാറും കായ്ക്കാറും ആകുന്നതുവരെ) സമയത്ത്‌ മഗ്നീഷ്യത്തിന്റെ അളവ്‌ വളരെ കുറച്ച്‌ മതി. പൂക്കുവാനും കായ്ക്കുവാനും പ്രയമാകുന്നതുമുതൽ വരൾച്ച, വിളവെടുപ്പ്‌, ജൈവാംശക്കൂടുതൽ എന്നീ കാരണങ്ങൾമൂലം മഗ്നീഷ്യം കൂടുതൽ ആവശ്യമാണ്‌. പട്ടമരപ്പെന്നാൽ നിർജീവ കോശങ്ങൾ ഉണ്ടാകുന്നതുമൂലമാണ്‌. മഗ്നീഷ്യം കൂടിയാൽ കാർബോഹൈഡ്രേറ്റ്സ്‌ കൂടുതലും ലാറ്റെക്സ്‌ കുറവും ആയിത്തീരും അല്ലാതെ കറ കട്ടി പിടിക്കുകയില്ല. എന്നാൽ മഗ്നീഷ്യം എൻ.പി.കെ യോടൊപ്പം ഇടുവാൻ പാടില്ല. മണ്ണിന്‌ ക്ഷാര സ്വഭാവം അനിവാര്യമാണ്‌.
4. റബ്ബർ തോട്ടത്തിലെ ഇലയും മണ്ണൂം പരിശോധിക്കേണ്ടതുണ്ട്‌. മണ്ണ്‌ പരിശോധിക്കുന്നതുവഴി മണ്ണിൽ ഏതെല്ലാം മൂലകങ്ങൾ എത്രമാത്രം ഉണ്ടെന്നും ഇല പരിശോധിക്കുന്നതുവഴി ഏതെല്ലാം മൂലകങ്ങൾ മരത്തിന്‌ ലഭ്യമായിട്ടുണ്ട്‌ എന്നും അറിയുവാൻ കഴിയും.
*********
മണ്ണും ഇലയും പരിശോധിച്ച്‌ ഒരു അനാലിറ്റിക്കൽ റിപ്പോർട്ടാണ്‌ കർഷകർക്ക്‌ ലഭ്യമാക്കേണ്ടത്‌ അല്ലാതെ റക്കമെന്റേഷൻസ്‌ അല്ല. മൂലകങ്ങൾ എത്രമാത്രം ഉണ്ടെന്നു മനസിലായാൽ വിവേചനാപൂർവമായ വളപ്രയോഗം നടത്തുവാൻ കർഷകർക്ക്‌ കഴിയും
5. നമ്മുടെ നാട്ടിൽ കാലവർഷത്തിന്‌ മുൻപ്‌ ഏപ്രിൽ-മേയ്‌ മാസങ്ങളിലും തുലാവർഷത്തിന്‌ മുൻപ്‌ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലുമായി ആണ്ടിൽ രണ്ടുതവണ വളം ചേർക്കുന്നതാണ്‌ നല്ലത്‌.
********
കഠിനമായ വേനലിന്‌ ശേഷം കിട്ടുന്ന മഴയിൽ ഒരു വളപ്രയോഗത്തിന്റെയും ആവശ്യമില്ല. ചെറിയ പുൽക്കൊടിപോലും പുഷ്ടിയായി വളരുന്നുവെങ്കിൽ വലിയ റബ്ബർ മരങ്ങൾക്ക്‌ മറ്റ്‌ വളങ്ങളുടെ ആവശ്യം അപ്പോൾ ഇല്ല എന്ന്‌ മനസിലാക്കാം. ആ സമയത്തുള്ള വള പ്രയോഗം മൂലമാണ്‌ ജൂലൈ‌ മുതൽ സെപ്റ്റംബർ വരെ പ്യാച്ച്‌ ക്യങ്കർ, പിങ്ക്‌ മുതലായ രോഗങ്ങൾക്കും അകാലിക ഇല പൊഴിച്ചിലിനും ഉള്ള പ്രധാന കാരണം.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണ കർഷകന്റേതു മാത്രമാണ്‌. തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുകയും ശരിയായ വിവരങ്ങൾ ലാഭേച്ഛ്‌ കൂടാതെ കർഷകരെ അറിയിക്കുകയും ചെയ്യുക.

_________________

[/lang_ml]

Advertisements

ഒരു പ്രതികരണം

  1. ചന്ദ്രേട്ടാ,

    ഇതൊരെണ്ണം വന്നിരുന്നു. ഇവിടെ

    ഈയെഴുതുന്നതും വരുമെന്ന് കരുതുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: