ടെഹ്‌രിക്ക്‌ ജലസമാധി

[lang_ml]

ടെഹ്‌രിക്ക്‌ ജലസമാധി

ടെഹ്‌രി അണക്കെട്ടിൽ ജലനിരപ്പ്‌ ഉയർന്നതോടെ മുങ്ങിയമരുന്ന ടെഹ്‌രി പട്ടണത്തിന്റെ ദൃശ്യം

ടെഹ്‌െരി: അണകെട്ടിനിർത്തിയ ഭാഗീരഥിയിൽ ജലനിരപ്പുയരുന്നു. ടെഹ്‌രി ജലസമാധിയടയാൻ ഇനി നാളുകൾ മാത്രം. ഈ പുരതന പട്ടണത്തെ അവസാനമായി ഒരു നോക്കു കാണാൻ ഉത്തരാഞ്ചലിലേക്ക്‌ സന്ദർശകർ ഒഴുകുകയാണ്‌.ഗംഗയുടെ പോഷകനദിയായ ഭാഗീരഥിനദിയിൽ അണകെട്ടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ടെഹ്‌രി പദ്ധതി പരിസ്തിതി പ്രവർത്തകരുടെ കടുത്ത പ്രതിഷേധം അവഗണിച്ച്‌ യാധാർഥ്യത്തോട്‌ അടുക്കുകയാണ്‌. അണക്കെട്ടിന്റെ അവസാന ജലനിർഗമന കവാടവും അടയ്ക്കാൻ ഉത്തരാഞ്ചൽ ഹൈക്കോടതി അനുമതി നൽകിക്കഴിഞ്ഞു. അതോടെയാണ്‌ ടെഹ്‌രി പട്ടണത്തിനും സമീപഗ്രാമങ്ങൾക്കും മരണമണി മുഴങ്ങിയത്‌. പട്ടണം ഒരു തടാകമായി മാറിക്കോണ്ടിരിക്കുകയാണിപ്പോൾ.

ഹിമാലയൻ താഴ്‌വരയിലെ ടെഹ്‌രി- ഗഡ്‌വാൽരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഈ പട്ടണം. നഷ്ടപ്രതാപത്തിന്റെ ശേഷിപ്പുകളുമായി നിൽക്കുന്ന ടെഹ്‌രിയെ അവസാനമായി ഒരുനോക്കു കാണാൻ തെക്കെ ഇന്ത്യയിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ട്‌.സഞ്ചാരികൾക്ക്‌ ഇത്‌ വെറും വിനോദമാണ്‌. എന്നാൽ ഈ നാടുമായി ബന്ധമുള്ളവർക്ക്‌ ഹൃദയം തകർക്കുന്ന കാഴ്ചയാണിത്‌. “ടെഹ്‌രി’ യിലെ ക്ഷേത്രങ്ങളും പുരാതണാ ദർബാറും ചന്തയുമൊന്നും ഭാവിതലമുറയ്ക്ക്‌ കാണാനാവില്ല”. – ടെഹ്‌രിവിട്ട്‌ ഡെഹ്‌റാഡൂണിൽ താമസമാക്കിയ ലക്ഷ്മി നൌദിയാൽ വേദനയോടെ പറയുന്നു. പരിസ്ഥിതി പ്രവർത്തകർക്ക്‌ ഇത്‌വെറും, വൈകാരിക പ്രശ്നമല്ല. വരനിരിക്കുന്ന പാരിസ്ഥിതിക ദുരന്തത്തിന്റെ മുന്നോടിയാന്‌ ടെഹ്‌രി അണെക്കെട്ടെന്ന്‌ അവർ മുന്നറിയിപ്പു നൽകുന്നു.
ഭൂകമ്പസാധ്യത ഏറെയുള്ള ഗഡ്‌വാൽ മേഖലയിൽ അണകെട്ടുന്നതിനെതിരെ പരിസ്ഥിതിപ്രവർത്തകരുടെ ആചാര്യൻ സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നെങ്കിലും ഭൂകമ്പത്തിൽ അണക്കെട്ടുതകർന്നാൽ പ്രളയജലം ഡൽഹിവരെ എത്തുമെന്ന്‌ ബഹുഗുണ മുന്നറിയിപ്പ്‌ നൽകി. പുണ്യനദി ഭാഗീരഥിയുടെ ഒഴുക്ക്‌ നിറുത്തരുതെന്നാവശ്യപ്പെട്ട്‌ ഹൈന്ദവ സംഘടനകളും രംഗത്തുവന്നു. പക്ഷേ എല്ല എതിർപ്പുകളും അവഗണിച്ച്‌ ഭരണകൂടം പദ്ധതിയുമായി മുന്നോട്ട്‌ പോയി. സുന്ദർലാൽ ബഹുഗുണയുടെ വീടുപോലും വെള്ളത്തിനടിയിലായി.

45 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുള്ള ടെഹ്‌രി ഡാമിലെ ജലനിരപ്പ്‌ 700 മീറ്റർ ഉയരെ എത്തിക്കഴിഞ്ഞു. മൂന്നു നാലു മാസത്തിനകം ഇത്‌ 730 മീറ്ററായി ഉയരുമ്പോൾ വൈദ്യുതിഉൽപ്പാദനം ആരംഭിക്കും. അതിനു മുമ്പുതന്നെ 125 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. ഒരുലക്ഷം പേരെ മാറ്റി പർപ്പിച്ചു.അടുത്ത വർഷത്തോടെ പദ്ധതിയിൽനിന്ന്‌ 1,000 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.
കടപ്പാട്‌: മാതൃഭൂമി ദിനപത്രം 18-11-2005

“ഇനിയൊരു പ്രകൃതി ദുരന്തം ഉണ്ടാകാതിരിക്കുവാൻ പ്രാർത്ഥിക്കാം. 250 മെഗാവാട്ട്‌ ശേഷിയുള്ള നാല്‌ ഡാമുകൾ ആയിരുന്നുവെങ്കിൽ നീരൊഴുക്കും തടയുകയില്ല പ്രകൃതിദുരന്തത്തെയും ഭയപ്പെടേണ്ടായിരുന്നു.”

[/lang_ml]

Advertisements

3 പ്രതികരണങ്ങള്‍

 1. ഈ ലിങ്കൊന്ന് നോക്കൂ.

  താങ്കളുടെ ബ്ലോഗ്ഗിന് ആ പ്രശ്നമുണ്ടെന്ന്‌ തോന്നുന്നു.

  reading troubles in firefox

  നന്ദി.

  –ഏവൂരാൻ

 2. ഏവൂരാൻ :
  ഞാൻ Left align ചെയ്തു ഇപ്പോൾ ഫയർഫോക്ഷിൽ ശരിക്ക്‌ വായിക്കുവാൻ കഴിയുന്നുണ്ടോ?

 3. ഉവ്വ്. ഇപ്പോൾ ശരിയായി.

  നന്ദി.

  –ഏവൂരാൻ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: