113204275607853039

[lang_ml]

‘മാതൃഭൂമി’ വാർത്ത തുണച്ചു
ശങ്കരപ്പിള്ളയ്ക്കും കുടുംബത്തിനും കോടതി രക്ഷകയായി

വേട്ടമ്പള്ളി സ്വദേശി ശങ്കരപ്പിള്ള, ഭാര്യ സരോജിനി അമ്മ, മകൻ വേണുഗോപാലൻ നായർ എന്നിവരെ കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോകുന്നു

സ്വന്തം ലേഖകൻ

നെടുമങ്ങാട്‌:സമ്പത്തിന്റെ നടുവിൽ താളം തെറ്റിയ മനസ്സുമായി ദുരിതത്തിൽ കഴിയുന്ന മൂന്നംഗ കുടുംബത്തിന്‌ ‘മാതൃഭൂമി’ വാർത്ത തുണയായി. വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്ത്‌ മൂനുപേർക്കും സംരക്ഷണം നൽകാൻ ഉത്തരവിട്ടു.

തിരുവനന്തപുരം ചീഫ്‌ ജുഡിഷ്യൽ മജിസ്‌ട്രേട്ട്‌ എസ്‌.സോമനാണ്‌ പത്രവാർത്തയുടെ അടിസ്ത്താനത്തിൽ കേസെടുത്ത്‌ ദുരിതത്തിൽ കഴിയുന്നവർക്ക്‌ സംരക്ഷണം നൽകാൻ ഉത്തരവിട്ടത്‌.

സമ്പത്തുണ്ടായിട്ടും രോഗവും പട്ടിണിയും കാർഅണം ദുരിതമനുഭവിക്കുന്ന വേട്ട്മ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റുവീട്ടിൽ പനവൂർ ശങ്കരപ്പിള്ള (67), ഭാര്യ സരോജിനി അമ്മ (60), മകൻ വേണുഗോപാലൻ നായർ (40) എന്നിവർക്കാണ്‌ കോടതി രക്ഷയായത്‌.

കോടതി ഉത്തരവിൻ പ്രകാരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽനിന്നും ജീവനക്കാരെത്തി മൂന്നുപേരെയും ആംബുലൻസിൽ കൊണ്ടുപോയി. മാനസികനില താളം തെറ്റിയ സരോജിനി അമ്മയേയും വേണുഗോപാലൻ നായരേയും പേരൂക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. രോഗശയ്യയിൽ കിടക്കുന്ന ശങ്കരപ്പിള്ളയെ ചാക്ക വൃദ്ധ സദനത്തിലും പ്രവേശിപ്പിച്ചു.

ശങ്കരപ്പിള്ളയുടേയും കുടുംബത്തിന്റെയും സ്വത്തുക്കൾ സംരക്ഷിക്കാൻ നെടുമങ്ങാട്‌ പോലീസിനോട്‌ കോടതി നിർദ്ദേശിച്ചിട്ടുണ്ട്‌.വീടുസാധനങ്ങളുടെ പട്ടികയെടുത്ത്‌ വീട്‌ പൂട്ടി താക്കോൽ പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്‌. പോലീസിന്റെ സാന്നിധ്യത്തിൽ കോടതി ഉദ്യോഗസ്ഥൻ കുമരന്റെ നേതൃത്വത്തിലാണ്‌ ഇവരെ ആശുപത്രിയിൽ എത്തിച്ചത്‌. പത്തുദിവസത്തിനുള്ളീൽ ഇവരുടെ രോഗവിവരം കോടതിയെ അറിയിക്കാൻ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനോട്‌ നിർദ്ദേശിച്ചിട്ടുണ്ട്‌.

‘സമ്പത്തിന്റെ നടുവിൽ താളംതെറ്റിയ മനസുമായി ഒരു കുടുമ്പം’ എന്ന തൽക്കെട്ടിൽ 13 ന്‌ ‘മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൃഷിചെയ്ത്‌ ഉപജീവനം നടത്തിയിരുന്ന ശങ്കരപ്പിള്ള രണ്ടുവർഷം മുമ്പാണ്‌ നട്ടെല്ല്‌ പഴുത്ത്‌ കിടപ്പിലായത്‌. മനസിന്‌ താളം തെറ്റിയ വേണുഗൊപാലൻ നായരും സരോജിനി അമ്മയും ഇതോടെ പട്ടിണിയിലായി.

പ്രീ ഡിഗ്രി വരെ പഠിച്ച വേണു ആധ്യാത്മികതയിൽ ആകൃഷ്ടനായി നാടുവിട്ടു. ശിവഗിരി മഠത്തിൽ ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന്‌ കുറച്ചുകാലം പഠനം നടത്തി. അവിട്‌എനിന്നും തിരിച്ചുപോന്ന വേണു നാട്ടിൽ അലഞ്ഞുതിരിഞ്ഞ്‌ നടക്കുകയായിരുന്നു. നഗ്നനായി റോഡിലൂടെ നടക്കുമ്പോൾ വേണുവിനെ ചിലർ കല്ലെറിയുന്നത്‌ പതിവായിരുന്നു.ശങ്കരപ്പിള്ളയേയും കുടുംബത്തേയും സംരക്ഷിതകേന്ദ്രത്തിലെത്തിക്കാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. ഈ കുടുംബത്തെ രക്ഷിക്കാൻ കോടതി കനിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാർ.

കടപ്പാട്‌: മാതൃഭൂമി 2005 നവംബർ 15 ചൊവ്വാഴ്ച

“സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വകുപ്പ്‌ വേറെ പക്ഷേ വൈകിപ്പോയി”

കോടതി കനിഞ്ഞെങ്കിലും സഹായത്തിന്‌ കാത്തുനിൽക്കാതെ വേണുഗോപാലൻ യാത്രയായി

നെടുമങ്ങാട്‌: കോടതിയുടെ ഇടപെടലിലൂടെ ലഭിച്ച സഹായം വേണുഗോപാലിന്‌ അധികനാൾ വേണ്ടിവന്നില്ല. ദുരിതപർവം പൂർത്തിയാക്കി വേണുഗോപാലൻ യാത്രയായി.’മാതൃഭൂമി’ വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവുപ്രകാരം ചികിത്സയ്ക്കായി പേരൂർക്കട മാനസ്സികാരോഗ്യ കേന്ദ്രത്തിലേയ്ക്ക്‌ കൊണ്ടുപോയ വേട്ടമ്പള്ളി തയ്ക്കാട്ട്‌ പടിഞ്ഞാറ്റ്‌ വ[
/lang_ml]

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: