കർഷക ആത്മഹത്യകൾ

[lang_ml]കർഷകരുടെ ആത്മഹത്യയുടെ കാരണങ്ങളിലേയ്ക്ക്‌ ഒരെത്തിനോട്ടം.ഉദാഹരണത്തിന്‌ എന്റെ കാര്യംതന്നെ എടുക്കാം. 1985 – ൽ എനിക്കു പെൻഷൻ 370 രൂപയും അതു കൊടുത്താൽ 90 നാളികേരം വാങ്ങുവാൻ കഴിയുമായിരുന്നെങ്കിൽ ഇപ്പൊൽ പെൻഷൻ 2500 രൂപയ്ക്കു മുകളിലും വാങ്ങുവാൻ കഴിയുന്നത്‌ 600 നാളികേരവും ആണ്‌. ഇതിനെക്കാൾ വ്യത്യാസം ഒരു സർക്കാർ ജീവനക്കാരന്റെ ശമ്പളവുമായി പരിശോധിച്ചാൽ മനസിലാകും.
എം.എൽ.എ മാരുടെ പെൻഷൻ 12500 – ൽ നിന്ന്‌ 17500 രൂപയായി വർധിപ്പിക്കുകയും, ആണ്മക്കൾക്ക്‌ 25 വയസ്സുവരെയും പെണ്മക്കൾക്ക്‌ 25 വയസ്സുവരേയോ വിവാഹം കഴിയുന്നതുവരേയോ ഏതാണ്‌ ആദ്യം അതുവരെ പെൻഷൻ ലഭിക്കുന്നതിന്‌ വ്യവസ്ഥയുണ്ട്‌. ഇതാണോ ജനസേവകരുടെ ജനസേവനം. ഇവർതന്നെയാണോ ആത്മഹത്യ ചെയ്യുന്ന കർഷകർക്കുവേണ്ടി കരയുന്നത്‌. ഇതുതന്നെയാണ്‌ എനിക്ക്‌ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെടുവാനുള്ള കാരണം. റവന്യു വരുമാനം വർധിപ്പിക്കുവാൻ രജിസ്ടരേഷൻ ഫീസ്‌ വർധിപ്പിച്ചും കാർഷികോത്പന്നങളിൽ കൂടുതൽ നികുതി ചുമത്തിയും കിട്ടുന്ന കാശ്‌ ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്ക്‌ തികയാത്തതിൽ അതിശയിക്കേണ്ട കാര്യമില്ലല്ലോ. ഒരുവശത്ത്‌ ഇടക്കാലാശ്വാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനം. മറുവശത്ത്‌ വയനാട്ടിൽ ഔസേപ്പ്‌ മത്തായി എന്നീ കർഷകർ കടക്കെണിമൂലം ആത്മഹത്യ. ശമ്പളം, പെൻഷൻ, കാർഷികൊൽപന്നങ്ങളുടെ വില എന്നിവ ഉൾപ്പെടുത്തി 20 കൊല്ലത്തെ കണക്കുകൾ ഒരു ഗ്രാഫ്‌ ആയി പ്രസിദ്ധീകരിച്ചാൽ നിജ സ്ഥിതി മനസിലാക്കാം.[/lang_ml]

Advertisements

3 പ്രതികരണങ്ങള്‍

  1. ഇനി അധികാര വികേന്ദ്രീകരണം പൂർത്തിയാകുവാൻ പഞ്ചായത്ത്‌ മെമ്പർമാരുടെ ശമ്പളവും അലവൻസും വർധിപ്പിക്കുവാനുള്ള അധികാരം പഞ്ചായത്തുകൾക്ക്‌ നൽകുമോ?

  2. ?????????????????

    “ഇനി അധികാര വികേന്ദ്രീകരണം പൂർത്തിയാകുവാൻ പഞ്ചായത്ത്‌ മെമ്പർമാരുടെ ശമ്പളവും അലവൻസും വർധിപ്പിക്കുവാനുള്ള അധികാരം പഞ്ചായത്തുകൾക്ക്‌ നൽകുമോ? “

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: