തരൂരിനല്ലാതെ മറ്റൊരു മന്ത്രിക്കും ഇത്തരമൊരു സ്വീകരണം ലഭിക്കില്ല

തരൂരിന്‌ ന്യൂയോര്‍ക്കില്‍ കുടുംബസംഗമം

ന്യൂയോര്‍ക്ക്‌: വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി അമേരിക്കയിലെത്തിയ ശശി തരൂരിന്‌ ന്യൂയോര്‍ക്കില്‍ ഉജ്ജ്വല സ്വീകരണം. രണ്ടു ദശാബ്ദത്തിലേറെക്കാലം ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത്‌ പ്രവര്‍ത്തിച്ച തരൂരിന്‌ ഈ യാത്ര കുടുംബവുമായും സുഹൃത്തുക്കളുമായുള്ള പുനഃസമാഗമത്തിനുള്ള അവസരം കൂടിയായി.
ഐക്യരാഷ്ട്രസഭയുടെ, ജനസംഖ്യയും വികസനവും സംബന്ധിച്ച സമ്മേളനത്തില്‍ സംബന്ധിക്കാനാണ്‌ തരൂര്‍ എത്തിയത്‌. ഇതുവരെ ഉദ്യോഗസ്ഥനായിരുന്ന യു.എന്നില്‍ ഇത്തവണ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. യു.എന്‍. ഉദ്യോഗസ്ഥയും ഭാര്യയുമായ ക്രിസ്‌റ്റ ജൈല്‍സിനെ അഞ്ചുമാസത്തിനുശേഷമാണ്‌ തരൂര്‍ കാണുന്നത്‌. മകന്‍ കനിഷ്‌കിനെ കണ്ടിട്ട്‌ മാസം ഒന്‍പത്‌ [...]

ഗാന്ധിജയന്തി ദിനത്തില്‍ ഡോ.തരൂര്‍ ട്വിറ്ററിലൂടെ തന്റെ മഹത്വം തെളിയിച്ചു

ഗാന്ധിജയന്തി: തരൂര്‍ വീണ്ടും ചര്‍ച്ചാ വിഷയം
ന്യൂഡല്‍ഹി: ‘കന്നുകാലി ക്ളാസ്’ പരാമര്‍ശത്തിന്റെ പേരിലുണ്ടായ വിവാദം കെട്ടടങ്ങുന്നതിനു മുമ്പെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍   ട്വീറ്റിങ്ങിന്റെ പേരില്‍ വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നു. ഗാന്ധി ജയന്തി ദിവസം പൊതു അവധി ആവശ്യമില്ലെന്നും അന്നേ ദിവസം ആളുകള്‍ ജോലി ചെയ്യണമെന്നുമുള്ള തരൂരിന്റെ അഭിപ്രായ പ്രകടനമാണ് പുതിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്.
‘തൊഴില്‍ ആരാധനയായിരിക്കണെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ നാം അവധി, ആഘോഷിക്കുന്നു’ എന്നാണ് ട്വിറ്ററില്‍ ഒരു ചോദ്യത്തിനു മറുപടിയായി തരൂര്‍ പറഞ്ഞത്. [...]