Posted on ഓഗസ്റ്റ് 26, 2009 by കേരളഫാര്‍മര്‍
ദുരന്തക്കളം: നിര്‍മാണത്തിലിരുന്ന കൂറ്റന്‍ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ഗര്‍ത്തം. ചിത്രം – ടോണി ഡൊമിനിക്
ചിത്രം കടപ്പാട് മനോരമ
ആലുവ: എടത്തലയില്‍ കൂറ്റന്‍ ബയോഗ്യാസ് പ്ലാന്റ് പൊട്ടി ത്തെറിച്ച് നാലുപേര്‍ മരിച്ചു. കൂടുതല്‍ പേര്‍ പ്ലാന്റിനുള്ളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും രക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുകയാണ്. അതേസമയം എട്ടോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.
പനയപ്പിള്ളി സ്വദേശി ലാല്‍ (43), യു.പി. സ്വദേശിയായ എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, കൊല്‍ക്കത്ത സ്വദേശി സഫല്‍ഗിരി (30) [...]
Filed under: കൃഷിപാഠങ്ങള്‍, ടെക്നോളജി, വാര്‍ത്തകള്‍ | Leave a Comment »
Posted on ഓഗസ്റ്റ് 19, 2009 by കേരളഫാര്‍മര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിവിവര കണക്കെടുപ്പ് രീതി മാറുന്നു. സ്ഥിതിവിവര കണക്കെടുപ്പിന് പഞ്ചായത്തുതലം മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സമിതികള്‍ രൂപവത്‌കരിക്കുന്നതിനുള്ള നിര്‍ദേശം ബുധനാഴ്‌ച ആസൂത്രണ ബോര്‍ഡും ഇക്കണോമിക്‌സ് – സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പും സംയുക്തമായി നടത്തിയ ശില്‌പശാല ചര്‍ച്ച ചെയ്‌തു. പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സമിതികള്‍ക്കുള്ള സാങ്കേതിക സഹായവും ഉപദേശവും ഇക്കണോമിക്‌സ് – സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നല്‌കും.
പഞ്ചായത്ത് സ്റ്റാറ്റിസ്റ്റിക്കല്‍ സമിതിയുടെ ചെയര്‍മാന്‍ പഞ്ചായത്ത് [...]
Filed under: വാര്‍ത്തകള്‍, സ്ഥിതിവിവരകണക്കുകള്‍ | Leave a Comment »
Posted on ഓഗസ്റ്റ് 17, 2009 by കേരളഫാര്‍മര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ വ്യാപ്‌തി കൂട്ടാനും അതിനെ കൂടുതല്‍ ജനപ്രിയമാക്കാനും കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ജനപിന്തുണ നേടിത്തന്ന പദ്ധതിയായാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.
ഈ പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച് ഗ്രാമവികസന മന്ത്രി സി.പി. ജോഷിയും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വവും തമ്മില്‍ ചര്‍ച്ച നടന്നുകഴിഞ്ഞു.
Filed under: പ്രതികരണങ്ങള്‍, വാര്‍ത്തകള്‍ | 3 അഭിപ്രായങ്ങള്‍ »
Posted on ഓഗസ്റ്റ് 10, 2009 by കേരളഫാര്‍മര്‍
പിണറായി സുപ്രീംകോടതിയില്‍; എതിര്‍കക്ഷി സര്‍ക്കാര്‍
ലാവലിന്‍ കേസ് : ഗവര്‍ണറും സി.ബി.ഐ.യും കക്ഷിയല്ല
ന്യൂഡല്‍ഹി: ലാവലിന്‍ അഴിമതിക്കേസില്‍ തന്നെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‌കിയ ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ ഉത്തരവും അതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ.
പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും ദുര്‍ബലപ്പെടുത്തണം എന്നാവശ്യപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‌കി. സംസ്ഥാന സര്‍ക്കാരാണ് കേസിലെ എതിര്‍കക്ഷി. ഗവര്‍ണറെയും സി.ബി.ഐ.യെയും കക്ഷികളാക്കിയിട്ടില്ല.
രാമേശ്വര്‍ പ്രസാദും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച [...]
Filed under: പ്രതികരണങ്ങള്‍, വാര്‍ത്തകള്‍ | 2 അഭിപ്രായങ്ങള്‍ »