കെട്ടിടനികുതി പരിഷ്‌കരണം: ഉത്തരവ് മരവിപ്പിക്കും – പാലോളി
തിരുവനന്തപുരം: കെട്ടിടനികുതി പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി നിയമസഭയില്‍ പറഞ്ഞു. 1999-ലെ പഞ്ചായത്ത് നിയമഭേദഗതിക്ക് അനുസൃതമായി ചട്ടങ്ങള്‍ നിര്‍മ്മിക്കാതെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് നിലവിലുള്ളതിനേക്കാള്‍ പത്തും മുപ്പതും മടങ്ങായി കെട്ടിടനികുതി ഈടാക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് കെ.എം. മാണി (കേരള കോണ്‍.എം.) നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് ഈ കാര്യം മന്ത്രി വ്യക്തമാക്കിയത്.
കെട്ടിടനികുതി പരിഷ്‌കരിക്കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ രൂപവത്‌കരിക്കുന്നതുവരെയാണ് ഉത്തരവ് മരവിപ്പിക്കുക.
1995-ലാണ് കെട്ടിടനികുതി ഒടുവില്‍ [...]
Filed under: വാര്‍ത്തകള്‍ | Leave a Comment »












