ഊര്‍ജമിഷന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമെന്ന്‌ എ.ജി.

തിരുവനന്തപുരം: പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്രപദ്ധതികള്‍ നടത്താന്‍ ഊര്‍ജ സുരക്ഷാ മിഷന്‍ നടപടികള്‍ സ്വീകരിക്കുന്നത്‌ ചട്ടവിരുദ്ധമായാണെന്ന്‌ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌.
അനെര്‍ട്ട്‌ നടപ്പാക്കുന്ന പദ്ധതികള്‍ ഊര്‍ജ സുരക്ഷാ മിഷന്റെ നിയന്ത്രണത്തിലാക്കാനുള്ള തീരുമാനമാണ്‌ എ.ജിയുടെ വിമര്‍ശനത്തിന്‌ കാരണം. ആസൂത്രണ ബോര്‍ഡിലെ രണ്ടംഗങ്ങളാണ്‌ ചട്ടവിരുദ്ധമെന്ന്‌ എ.ജി. കണ്ടെത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌.
കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ പദ്ധതികള്‍ സംസ്ഥാനത്ത്‌ നടപ്പാക്കുന്ന നോഡല്‍ ഏജന്‍സി അനെര്‍ട്ടാണ്‌. പദ്ധതി ചെലവിന്റെ പകുതി കേന്ദ്രഫണ്ടായതിനാല്‍ നോഡല്‍ ഏജന്‍സിയെ മാറ്റുന്നതിന്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്‌. [...]

രാഷ്‌ട്രീയാതിപ്രസരം സഹകരണമേഖലയെ നശിപ്പിക്കുന്നു -ഹൈക്കോടതി

കൊച്ചി: രാഷ്‌ട്രീയാതിപ്രസരം മൂലം സഹകരണപ്രസ്ഥാനം അന്ത്യശ്വാസം വലിക്കുകയാണെന്ന്‌ ഹൈക്കോടതി. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം സഹകരണ ബാങ്കുകളില്‍ സുരക്ഷിതമല്ല എന്ന അവസ്ഥയായിട്ടുണ്ട്‌. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്ന്‌ മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെപ്പോലെ സ്വയംഭരണ സ്ഥാപനങ്ങളാക്കണമെന്നാണ്‌ ജസ്റ്റിസ്‌ എസ്‌. സിരിജഗന്റെ നിരീക്ഷണം. പാലക്കാട്‌ ജില്ലയിലെ വല്ലപ്പുഴ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ്‌ കോടതി ഉത്തരവ്‌. 2007 ഡിസംബര്‍ 6നാണ്‌ സഹകരണ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടത്‌. ഇതിനെതിരെ പ്രസിഡന്റ്‌ പി.കെ. കോയ [...]