ഒരുലക്ഷം ഉദ്യോഗസ്ഥര്‍ക്ക്‌ ഇ-മെയില്‍ ഈ വര്‍ഷം

തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും ഇ-മെയില്‍ സംവിധാനമേര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഒരു ലക്ഷം ഉദ്യോഗസ്ഥര്‍ക്ക്‌ ഈ വര്‍ഷം തന്നെ ഇ-മെയില്‍ നല്‍കും. ഒരു ഫയല്‍ നീങ്ങാന്‍ മാസങ്ങളെടുക്കുന്ന നിലവിലെ സ്ഥിതി മാറ്റുകയും സര്‍ക്കാരിനുള്ളിലെ ആശയവിനിമയം കൂടുതല്‍ ശാസ്‌ത്രീയമാക്കുക വഴി, പൊതുജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനം നല്‍കുകയുമാണ്‌ എല്ലാവര്‍ക്കും ഇ-മെയില്‍ എന്ന ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്‌.
സംസ്ഥാന ഐ.ടി. മിഷന്റെ മേല്‍നോട്ടത്തില്‍ സി-ഡിറ്റാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. ഇതിന്റെ ആദ്യഘട്ടമായി സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റുമുതല്‍ സെക്രട്ടറിവരെയുളള 3500 പേര്‍ക്ക്‌ [...]