വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചു ജോലി: ഐ.എ.എസുകാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍‌ക്കെതിരേ അന്വേഷണം

തിരുവനന്തപുരം : വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചു ജോലി നേടിയെന്ന ആരോപണത്തേത്തുടര്‍ന്ന്‌  .എ.എസുകാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ അന്വേഷണമാരംഭിച്ചു. വിജിലന്‍സും കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌ ട്രെയിനിംഗ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓഫ്‌ ഷെഡ്യൂള്‍ഡ്‌ കാസ്‌റ്റ് ആന്‍ഡ്‌ ഷെഡ്യൂള്‍ഡ്‌  ട്രൈബു(കിര്‍ത്താഡ്‌സ്)മാണ്‌ അന്വേഷണം നടത്തുന്നത്‌.
സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന 33 ഐ.എ.എസുകാരും ഏജീസ്‌ ഓഫീസിലെ 22 പേരും  അന്വേഷണപരിധിയിലുണ്ട്‌.
സര്‍വീസിലിരിക്കെ ഐ.എ.എസ്‌. ലഭിച്ചവരും ഇതില്‍പ്പെടും. കേരള സര്‍വകലാശാലയില്‍ വിവാദമായ അസിസ്‌റ്റന്റ്‌ നിയമനത്തില്‍ എട്ടുപേര്‍ സംശയനിഴലിലാണ്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ 29 ഓഫീസര്‍മാരും ഇന്‍ഡ്യന്‍ [...]