ലാവ്‌ലിന്‍ നാള്‍വഴി

ലാവ്‌ലിന്‍ തുടക്കം ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിരാകരണത്തോടെ
1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
1995 ആഗസ്‌ത്‌ 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ ലാവലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെയ്‌ക്കുന്നു. സി.വി. പദ്‌മരാജനായിരുന്നു വൈദ്യുതിമന്ത്രി.
1996 ഫിബ്രവരി 24: പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ എ.കെ.ആന്റണിമന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രി.
1996 മെയ്‌ 20: ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌. [...]

ഗവര്‍ണര്‍ തീരുമാനം അഭിനന്ദനീയം

ഇനി വിചാരണ

സി.ബി.ഐ. ഉദ്യോഗസ്ഥനെ രാജ്‌ഭവനില്‍ വിളിച്ചുവരുത്തി അനുമതി കൈമാറി

സി.ബി.ഐ. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും

ഇന്ന്‌ സി.പി.എം. അവെയ്‌ലബിള്‍ പി.ബി. യോഗം പിണറായി മാറിനില്‍ക്കണമോ എന്ന്‌ യോഗം ചര്‍ച്ചചെയ്യും
ഗവര്‍ണറുടെ തീരുമാനം സര്‍ക്കാര്‍ ശുപാര്‍ശ മറികടന്ന്

തിരുവനന്തപുരം: രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരുന്ന എസ്‌.എന്‍.സി. ലാവലിന്‍ കേസ്സില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ അനുമതി നല്‍കി.
ലാവലിന്‍ കേസ്സില്‍ ഒന്‍പതാം പ്രതിയായ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതില്ലെന്ന [...]