ഇന്‍ഡ്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ – ഒരു കര്‍ഷകന്റെ പഠനം

2008 ഏപ്രില്‍ ഒന്നിന് ഉല്പന്ന നിര്‍മ്മാതാക്കളുടെ (ടയര്‍ നിര്‍മ്മാതാക്കളും മറ്റു നിര്‍മ്മാതാക്കളും ചേര്‍ന്നത്) പക്കല്‍ 78635 ടണ്‍ സ്വാഭാവിക റബ്ബറിന്റെ സ്റ്റോക്കുണ്ടായിരുന്നു. 2009 മാര്‍ച്ച് 31 ന് അവരുടെ പക്കല്‍ സ്റ്റോക്ക് 39055 ടണ്‍ ആയി കുറഞ്ഞു. ഈ കാലയളവില്‍ 81545 ടണ്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. 2008 ഏപ്രില്‍ മുതല്‍ 2009 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കര്‍ഷകര്‍ 814965 ടണ്‍ വിറ്റപ്പോള്‍ നിര്‍മ്മാതാക്കള്‍ വാങ്ങിയത് 750870 ടണ്‍ മാത്രമാണ്. ഒക്ടോബര്‍ മുതല്‍ ജനുവരിവരെ കര്‍ഷകര്‍ വിറ്റത് 304930 [...]

വിഴിഞ്ഞം പദ്ധതി

ലാന്‍കോ പിന്മാറി;വിഴിഞ്ഞം പദ്ധതി അനിശ്ചിതത്വത്തില്‍

പിന്മാറാനുള്ള കാരണം
പദ്ധതി നടത്തിപ്പിലെ തീര്‍പ്പില്ലായ്‌മ
നിയമ നടപടികളിലെ നൂലാമാല
പദ്ധതി പുനരാരംഭിക്കാന്‍
വീണ്ടും ടെന്‍ഡര്‍ നടപടി
അല്ലെങ്കില്‍ ‘സൂമി’ന്‌ അനുകൂലമായി വിധി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പില്‍ നിന്ന്‌, കരാര്‍ ലഭിച്ച ലാന്‍കോ കൊണ്ടപ്പള്ളി പിന്മാറി. പദ്ധതി നടത്തിപ്പിലെ തീര്‍പ്പില്ലായ്‌മയും നിയമനടപടികളുമാണ്‌ പിന്മാറാന്‍ കാരണമെന്ന്‌ കമ്പനി സര്‍ക്കാരിനെ അറിയിച്ചു. തുറമുഖ പദ്ധതിയുടെ സി.ഇ.ഒ. എല്‍. രാധാകൃഷ്‌ണനെ കത്തുമുഖേനയാണ്‌ നടത്തിപ്പില്‍ നിന്ന്‌ പിന്മാറുന്ന വിവരം ലാന്‍കോ അറിയിച്ചത്‌. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ലഭിച്ച ലാന്‍കോ പിന്മാറുകയും കരാറിനായി ശ്രമിക്കുന്ന സൂം [...]

നമ്മുടെ മന്ത്രിമാര്‍ കണ്ട് പഠിക്കട്ടെ പ്രഥമ വനിത ഒബാമയെ

ഒബാമയ്ക്ക് വൈറ്റ്‌ഹൌസില്‍ ഒരു പച്ചക്കറിത്തോട്ടം.
നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ വസിക്കുന്ന ബംഗ്ലാവുകള്‍ക്കു ചുറ്റും ഏക്കര്‍ കണക്കിന് ഭൂമിയുള്ളപ്പോള്‍ അവിടെ കൃഷിയിറക്കാതെ കര്‍ഷകരെ കൃഷിചെയ്യുവാന്‍ പ്രേരിപ്പിക്കുക മാത്രമല്ല കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ വ്യാകുലരും ആയി മാറുന്നു. അമേരിക്കയെ നാഴികക്ക് നാല്പതുവട്ടം കുറ്റം പറയുന്ന ഇടത് വക്താക്കള്‍ അവിടെ നടക്കുന്ന നല്ലതൊന്നും കാണുന്നില്ലെ?  കേരളത്തിലെ നശിച്ചതും നശിച്ചുകൊണ്ടിരിക്കുന്നതുമായ നെല്‍പ്പാടങ്ങളും മഞ്ഞപ്പിത്തം ബാധിച്ച തെങ്ങിന്‍ തോപ്പുകളും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും നാള്‍ക്കുനാല്‍ വര്‍ദ്ധിക്കുമ്പോള്‍ പടലപ്പിണക്കങ്ങളുമായി നടക്കുന്ന നമ്മുടെ മന്ത്രിമാര്‍ക്ക് നല്ലൊരു മാതൃക കാട്ടാന്‍ [...]

തരൂര്‍ വ്യത്യസ്തനായ എം.പി എന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍

ശശി തരൂര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
ഹൈക്കോടതി ബെഞ്ച്‌ പ്രശ്‌നം ഉടന്‍ പരിഹരിക്കും – ശശി തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്‌ പ്രശ്‌നം പുതിയ നിയമമന്ത്രി, പുതിയ ചീഫ്‌ ജസ്റ്റിസ്‌ എന്നിവരുമായി ആശയവിനിമയം നടത്തി പരിഹരിക്കാന്‍ സമീപഭാവിയില്‍ത്തന്നെ കഴിയുമെന്ന്‌ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ ക്ലിഫ്‌ ഹൗസില്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ വിവിധ കേന്ദ്രമന്ത്രിമാരോട്‌ താന്‍ രണ്ടാഴ്‌ചക്കാലം ചര്‍ച്ചനടത്തി. മിക്ക പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിശദമായ രൂപരേഖ നല്‍കേണ്ടതുണ്ട്‌. തിരുവനന്തപുരത്തിന്‍േറതായ ആറേഴു [...]

ലാവ്‌ലിന്‍ നാള്‍വഴി

ലാവ്‌ലിന്‍ തുടക്കം ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിരാകരണത്തോടെ
1994 മാര്‍ച്ച്‌ 29: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നവീകരിക്കല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
1995 ആഗസ്‌ത്‌ 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ആധുനീകരണ പദ്ധതിക്ക്‌ ലാവലിന്‍ കമ്പനിയുമായി കേരള വിദ്യുച്ഛക്തി ബോര്‍ഡ്‌ ധാരണാപത്രം ഒപ്പുവെയ്‌ക്കുന്നു. സി.വി. പദ്‌മരാജനായിരുന്നു വൈദ്യുതിമന്ത്രി.
1996 ഫിബ്രവരി 24: പദ്ധതി നടത്തിപ്പിന്‌ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ട്‌ കരാര്‍ ഒപ്പിടുന്നു. അന്ന്‌ എ.കെ.ആന്റണിമന്ത്രിസഭയില്‍ ജി. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രി.
1996 മെയ്‌ 20: ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ്‌. [...]