“ശശിലോകം ഇനി ഇന്ത്യ” – അനീഷ്‌ ജേക്കബ്‌

തി രുവനന്തപുരം: ”പോംവഴികളുടെ സാധ്യത തേടലാണ്‌ എന്റെ ജീവിതം”-സ്വന്തം ജീവിതത്തെ ശശി തരൂര്‍ തിരഞ്ഞെടുപ്പുകാലത്ത്‌ ഒരിടവേളയില്‍ സ്വയം നിര്‍വചിച്ചതിങ്ങനെയായിരുന്നു. സ്വന്തം ജീവിതവഴികളുടെ സാധ്യതകളല്ല, മറിച്ച്‌ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള, വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന്റെ സാധ്യതകള്‍ തേടുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന്‌ കാണാം. ഈ സാധ്യതകളുടെ പിന്നാലെയുള്ള പാച്ചിലില്‍ അദ്ദേഹം ഓര്‍ക്കാനിഷ്‌ടപ്പെടാത്ത ഒരു സംഭവമുണ്ട്‌. അത്‌ ഇറാഖ്‌-അമേരിക്ക യുദ്ധം ഒഴിവാക്കാനുള്ള പരിശ്രമമായിരുന്നു. യു.എന്നിന്‌ വേണ്ടി ദൂതുമായെത്തിയ സംഘത്തെ നയിച്ചത്‌ ശശി തരൂര്‍. സദ്ദാം ഹുസൈനുമായാണ്‌ ചര്‍ച്ച. ശശി തരൂരിന്റെ [...]

എന്താണ് ജനാധിപത്യം?

ജനാധിപത്യം എന്താണ് എന്ന കാര്യത്തില്‍ ചില സംശയങ്ങള്‍ ഉള്ളതിനാലാണ് ഇത്തരത്തിലൊരു പോസ്റ്റിടേണ്ടി വന്നത്. യുവത്വം മുഴുവനും കക്ഷിരാഷ്ട്രീയ സംഘടനയില്‍ അംഗത്വമോ പ്രവര്‍ത്തന പരിചയമോ ഇല്ലാതെ പട്ടാള സേവനത്തിലായിപ്പോയതിനാലാവണം എനിക്ക് സംശയങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഇപ്പോഴും ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവൊട്ടില്ല താനും. ഈ പോസ്റ്റിലെ ആശയങ്ങള്‍ എന്റെ മനസ്സില്‍ ഉടലെടുത്തവയായതുകാരണം പല പാളിച്ചകളും തെറ്റുകുറ്റങ്ങളും കണ്ടു എന്ന് വരാം. ബൂലോഗ മലയാളികളുടെ സഹകരണം എന്റെ തെറ്റുകള്‍ തിരുത്തുവാന്‍ സഹായകമാകും എന്ന് [...]

പൊലീസ് അനാസ്ഥകാട്ടിയെന്ന് തരൂര്‍

ഡല്‍ഹി: ചെറിയതുറ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതായി ശശി തരൂര്‍. ഈ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാത്തലവനെ കസ്റ്റഡിയില്‍ എടുക്കാതിരുന്നതാണ് പൊലീസ് കാട്ടിയ ആദ്യ അനാസ്ഥ. ഗുണ്ടാ വിളയാട്ടത്തെ എതിര്‍ത്ത ജനക്കൂട്ടം പ്രകോപിതരായപ്പോള്‍ വെടിവയ്ക്കുന്നതിനു പകരം മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ച് അവരെ പിരിച്ചുവിടാമായിരുന്നു.
കണ്ണീര്‍വാതകം പ്രയോഗിച്ചതിനു ശേഷം വെടിയുതിര്‍ക്കാനാണ് നിര്‍ദേശം നല്‍കിയത്. ആള്‍നാശം സംഭവിക്കാത്ത മറ്റു സാധ്യതകള്‍ ആരാഞ്ഞില്ല. ജൂഡീഷ്യല്‍ അന്വേഷണത്തിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും കേരളഹൌസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ തരൂര്‍ പറഞ്ഞു.ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയ [...]

ഡല്‍ഹി ബ്ലോഗേഴ്സ് മീറ്റ് ഡോ. തരൂരിനൊപ്പം

21-05-09 വ്യാഴാഴ്ച വൈകുന്നേരം മുപ്പതോളം ബ്ലോഗേഴ്സ് പങ്കെടുത്ത ഒരു മീറ്റ് നടക്കുകയുണ്ടായി. കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതില്‍ തരൂര്‍ കാട്ടിയ സമയനിഷ്ഠ ഒരു എം.പി എന്ന നിലയില്‍ അഭിനന്ദിക്കപ്പെടേണ്ടതുതന്നെയാണ്. ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുത്ത ഡോ. തരൂരിന്റെ ചിത്രങ്ങള്‍ ഇവിടെയും ഇവിടെയും കാണാം. പ്രസ്തുത മീറ്റില്‍ തന്റെ ഓര്‍മ്മയില്‍ ഇടം തേടിയിരുന്ന തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റിനെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. തിരുവനന്തപുരം ഒരു മീറ്റിന് മന്‍കൈയെടുത്തത് കെന്നി ജേക്കബ് ആയിരുന്നു. ഡോ. ബ്രിജേഷിന്റെയും ഫാര്‍മറുടെയും അവതരണങ്ങള്‍ ഡോ. തരൂരിന്റെ മുന്നിലെത്തിച്ച് ഡോ. തരൂറിന്റെ മനസ്സില്‍ [...]