എന്തുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പരാജയപ്പെടുന്നു?

വര്‍ഷം അഞ്ചായിട്ടും അംഗീകാരമില്ല
സര്‍ക്കാരിന്റെ ഐ.ടി ഇന്‍സ്റ്റിറ്റ്യൂട്ട്
അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കുട്ടികളുടെ എണ്ണം കുറഞ്ഞു.

ശമ്പളം നല്‍കാന്‍ പണമില്ല.

എ.സി. റെജി
“തിരുവനന്തപുരം : കോഴ്സ് തുടങ്ങി അഞ്ചു വര്‍ഷമായിട്ടും അംഗീകാരം കിട്ടാത്തതുകാരണം ടെക്നോപാര്‍ക്കിലെ സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അടച്ചു പൂട്ടേണ്ട അവസ്ഥയിലായി.
അറുപത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങളോടെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ പഠിക്കുന്നത് 16 കുട്ടികള്‍ മാത്രം. ബി.ടെക് കഴിഞ്ഞവര്‍ക്ക് [...]

വ്യാജ സോഫ്റ്റ്വെയര്‍ തിരുവനന്തപുരത്ത് റയിഡും അറസ്റ്റും

പല ടിവി ചാനലുകളിലും വാര്‍ത്ത ലഭ്യമായിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രവാര്‍ത്തകള്‍ സന്ദര്‍ശിക്കുക. മൂന്നുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് ധാരാളം മതി മൈക്രോസോഫ്റ്റിന്റെ കച്ചവടം കേരളത്തില്‍ കുറയുവാന്‍.
തിരുവനന്തപുരം ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലാണ് പരിശോധന പൂര്‍ത്തിയായത്. പട്ടത്ത് പ്രവര്‍ത്തിക്കുന്ന മീഡിയ സിസ്റ്റം, ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ ടെക്, വര്‍ക്കലയിലെ ഒരു സ്ഥാപനം എന്നിവിടങ്ങളിലാണ് പരിശോധന പൂര്‍ത്തിയായത്. കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിലും പരിശോധന നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റിന്‍റെ പേരിലുള്ള വ്യാജ സോഫ്റ്റ്വെയറുകള്‍ സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ [...]

മൂന്നു വയസന്മാര്‍ ഇന്‍ഡ്യ ടൈംസില്‍

ബിആര്‍പി ഭാസ്കര്‍, ചന്ദ്രകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെക്കുറിച്ച് ഇന്‍ഡ്യ ടൈംസില്‍ ശ്രീമതി. മീനാക്ഷി കുമാര്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
Old hands at blogging
  BRP Bhaskar, 74, started blogging regularly since April this year, though he created his first blog way back in 2005. A retired journalist, now settled in Thiruvananthapuram, Bhaskar’s blogs carry his writings, political views and comments [...]

എന്റെ ഗിമ്മിക് ഇവിടെ ആരംഭിക്കുന്നു

  റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റ് അറബി ഭാഷയില്‍
ആംഗലേയത്തിലുള്ള എന്റെ ഇന്‍ഡ്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗ് എനിക്കറിയില്ലാത്ത ലോക ഭാഷകളില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് സഹായത്താല്‍ പ്രസിദ്ധീകരിക്കുന്നു. എന്റെ ആദ്യ പോസ്റ്റ് അറബിയില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ബ്ലോഗുകളിലൂടെ എന്നെ കല്ലെറിയുവാനും ചെളിവാരിയെറിയുവാനും കരിഓയിലൊഴിക്കുവാനും മറ്റും ഗിമ്മിക് കാട്ടിക്കൊണ്ട് ഇതാ തുടക്കം കുറിച്ചിരിക്കുന്നു. എനിക്കിതിന് പ്രചോതനമായത് വേര്‍ഡ് പ്രസിന്റെ ഡാഷ് ബോര്‍ഡാണ്. ആംഗലേയത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് ഇതുവരെ ട്രാന്‍സുലേഷന്‍ ആയിട്ടില്ല. കിട്ടുന്ന ഉത്തരം ചുവടെ [...]

അഗ്രിഗേറ്ററുകള്‍ കൈയ്യൊഴിഞ്ഞതിനുള്ള കാരണം

വേര്‍ഡ് പ്രസ്സിലെ മൈ പ്രൊഫൈലില്‍ നിക്ക് നെയിമും, ഡിസ്പ്ലെ നെയിമും മാറ്റിയപ്പോള്‍ അഗ്രിഗേറ്റര്‍ കൈയ്യൊഴിഞ്ഞതായി കണ്ടു. ഇത് പൂര്‍വ്വ സ്ഥിതിയില്‍ चन्द्रशेखरन नायर എന്നാക്കിയ ശേഷമുള്ള പോസ്റ്റ് ഒരു പരീക്ഷണമെന്നനിലയില്‍ പ്രസിദ്ധീകരിക്കുന്നു.
അതെ ഡിസ്പ്ലെ നെയിം പഴയപടി ആക്കിയപ്പോള്‍ തനിമലയാളത്തില്‍ വന്നു. ഇതെ പ്രശ്നം മറ്റ് ബ്ലോഗേഴ്സിനും ഉണ്ടായി എന്നു വരാം. ഞാന്‍ കരുതിയിരുന്നത് ഏവൂരാന്റെ പാതാളക്കരണ്ടി മലയാളം വാക്കുകളുള്ള പോസ്റ്റുകള്‍ പെറുക്കിയെടുക്കുമെന്നാണ്.