Posted on ഡിസംബര്‍ 31, 2006 by കേരളഫാര്‍മര്‍
നാളിതുവരെ പട്ടമരപ്പിന്റെ കാരണവും പ്രതിവിധിയും കണ്ടെത്തുവാന്‍ കഴിയാത്ത ഗവേഷണകേന്ദ്രം ബഹുദൂരം പിന്നില്‍ തന്നെയാണ്. കാരണം നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നത് റബ്ബര്‍ കറ അല്ലെങ്കില്‍ ലാറ്റെക്സ് ഇലയില്‍ നിന്ന് താഴേയ്ക്ക് ഒഴുകുന്നുവെന്നാണ്. ഇപ്രകാരം പറയുമ്പോള്‍ പട്ടമരപ്പിന്റെ കാരണമെന്തെന്ന് കണ്ടെത്തുന്ന കാര്യത്തിലും പരാജയപ്പെടുന്നു.
പട്ടമരപ്പിന്റെ കാരണം നെക്രോസിസ് എന്ന നിര്‍ജ്ജീവ കോശങ്ങളാണ് എന്ന് ഐ.ആര്‍.ആര്‍.ഡി.ബി പറയുന്നുണ്ടെങ്കിലും അതിന് പ്രതിവിധി നാളിതുവരെ കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം തൈ മരങ്ങള്‍ക്കിടുന്ന രാസ വളമിശ്രിതം തന്നെ തെറ്റാണ്. 10:10:4:1.5 എന്നതില്‍ എന്‍ എന്ന അമ്ല [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 5 അഭിപ്രായങ്ങള്‍ »
Posted on ഡിസംബര്‍ 23, 2006 by കേരളഫാര്‍മര്‍
അക്കാഡമിക് അറിവുകളില്ലാത്ത ഒരു കര്‍ഷകന്‍ അവതരിപ്പിക്കുന്നതിലെ തെറ്റും ശരിയും പറഞ്ഞു തരേണ്ടവര്‍ നിശബ്ദരാകുന്നത് വേദനാജനകം തന്നെയാണ്. എന്നിരുന്നാലും എനിക്ക് കണ്ടെത്തുവാന്‍ കഴിയുന്നവ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമാകുമെങ്കില്‍ ഞാന്‍ ധന്യനായി. മറ്റ് പോസ്റ്റുകളില്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെ ചിത്രരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ അറിയാമെന്നുള്ളത് ചുവടെ ചേര്‍ക്കുന്നു.
മണ്ണിലെ ജലവും മൂലകങ്ങളും വേരുകള്‍ വലിച്ചെടുത്ത് തായ്‌ത്തടിയിലെ സൈലം എന്ന ഭാഗത്തുകൂടി തടിയെ വളരുവാന്‍ സഹായിച്ചുകൊണ്ട് ഇലയില്‍ എത്തുന്നു. സൈലത്തില്‍ നിന്ന് നിര്‍ജീവകോശങ്ങള്‍ ഉണ്ടായി ബലമുള്ള കാതല്‍ എന്നഭാഗം തടിയുടെ മധ്യഭാഗത്തായി വളരുകയും ചെയ്യും. [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 16 അഭിപ്രായങ്ങള്‍ »
Posted on ഡിസംബര്‍ 21, 2006 by കേരളഫാര്‍മര്‍
റബ്ബര്‍ ഉത്‌പാദക സംഘം, പേയാട് – രജി: നമ്പര്‍ 65/90, ചെക്കിട്ടപ്പാറ, വിളപ്പില്‍ശാല. പിന്‍- 695573. ഫോണ്‍: 0471 2287713.
20-12-06 -ന് പ്രസ്തുത ഉത്‌പാദക സംഘത്തിന്റെ 16-ആം വാര്‍ഷിക പൊതുയോഗം സംഘം പ്രസിഡന്റ് ആര്‍.ഭാസ്കരന്‍ നായരുടെ അധ്യക്ഷതയില്‍ നടക്കുകയുണ്ടായി. അതിനോടൊപ്പം നടന്ന കര്‍ഷക സെമിനാറില്‍ ശ്രീ. വി.പി.കുഞ്ഞപ്പന്‍, ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, മേഖല ആഫീസ്, തിരുവനന്തപുരം അദ്ധ്യക്ഷതവഹിക്കുകയും നിയന്ത്രിത കമഴ്ത്തിവെട്ട് രീതിയുടെ നേട്ടങ്ങളെപ്പറ്റി ശ്രീ, കെ.ആര്‍.വിജയകുമാര്‍ (ഡയറക്ടര്‍ ട്രയിനിംഗ് – ആര്‍.ആര്‍.ഐ.ഐ, കോട്ടയം)വിശദീകരിക്കുകയും ചെയ്തു. അതേ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | Leave a Comment »
Posted on ഡിസംബര്‍ 20, 2006 by കേരളഫാര്‍മര്‍
റബ്ബര്‍ ബോര്‍ഡിന്റെ വെബ് പേജ് ലഭ്യമാക്കാതിരുന്ന പല കണക്കുകളും എന്റെ പേജില്‍ മാത്രം ലഭിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അവസ്ഥ മാറി. കാലത്തിനൊത്ത് അവര്‍ സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനോടൊപ്പം പുതിയ ചെയര്‍മാന്‍ കര്‍ഷകരോടും വെബ് സൈറ്റിന്റെ മേഖലയിലേക്ക് കടന്നുവരുവാന്‍ ആഹ്വാനം ചെയ്യുന്നു. കാര്യം എന്തുതന്നെ ആയാലും സുതാര്യത ഉറപ്പാകുവാന്‍ സൈറ്റുകള്‍ പ്രയോജനപ്രദമാണ്.
എന്റെ പേജിലെ കണക്കുകള്‍ ക്രോസ് ചെക്ക് ചെയ്യുവാന്‍ ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പല തെളിവുകളും ഉണ്ട് എന്നത് ആശ്വാസം പകരുന്നവയാണ്. പക്ഷേ ഇന്ത്യന്‍ റബ്ബര്‍ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | Leave a Comment »
Posted on ഡിസംബര്‍ 11, 2006 by കേരളഫാര്‍മര്‍
NEW DELHI: After blogs and websites, the government is planning a clampdown on BPOs and KPOs over, what it feels is, illegal use of internet telephony.
As per Department of Telecommunications’ (DOT) estimates, these unlicensed service companies provide 30 million minutes of internet telephony per month to corporates, call centres and BPOs in the country. [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 4 അഭിപ്രായങ്ങള്‍ »