മഞ്ഞളിപ്പ്‌ രോഗം പടരുന്നു

 
ചിത്രം കടപ്പാട്‌: മാതൃഭൂമി
ഈ ചിത്രത്തില്‍ കാണുന്ന തെങ്ങിന്റെ നടുവിലുള്ള തെങ്ങോലകള്‍ പച്ചയുള്ളതായതിനാല്‍ രക്ഷപ്പെടുത്തുവാന്‍ എളുപ്പമാണ്. എന്നാല്‍ നടുവിലെ ഓലകളോ അല്ലെങ്കില്‍ പൂര്‍ണമായോ മഞ്ഞനിറം ബാധിച്ചുവെങ്കില്‍ അത് രക്ഷപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. കാരണം മണ്ണില്‍ ഇലയ്ക്ക്‌ പച്ച നിറം നല്‍കുന്ന മഗ്നീഷ്യം നല്‍കിയാല്‍ അത്‌ ഇലയിലെത്തിക്കുവാനുള്ള കഴിവ്‌ ആ തെങ്ങിന്റെ സൈലം എന്ന ഭാഗത്തിന് നഷ്ടപ്പെട്ടെങ്കില്‍ രക്ഷപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗ കാരണം മറ്റൊന്നുമല്ല മണ്ണിനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന്റെ തെളിവാണിത്‌. അന്തരീക്ഷ വായു, ജലം, മണ്ണ്‌ ഇവമൂന്നും മലിനപ്പെടുത്തുന്നതില്‍  മനുഷ്യന്‍ [...]