എന്നെപ്പോലെ മറ്റൊരാള്‍

ബൂലോകരെ ഈ ബാബുക്കുട്ടനെ നിങ്ങള്‍ക്കറിയാമോ?
ഇന്റര്‍നെറ്റ്‌ ബ്ലോഗിലെ തമാശകള്‍
ബാബുക്കുട്ടന്‍ പലര്‍ക്കും സുപരിചിതനാണ്‌. ഇന്റര്‍നെറ്റ്‌ ബ്ലോഗുകളിലാണ്‌ കുട്ടന്റെ പ്രിയം. ബ്ലോഗുകള്‍ ചമച്ച്‌ ചമച്ച്‌ നെറ്റില്‍ എവിടൊക്കെ ബ്ലോഗുകളുണ്ടോ അവിടൊക്കെ ബാബുവുമുണ്ട്‌ എന്ന അവസ്ഥ. ഇത്ര ഭീകരനായ ഈ ബ്ലോഗന്‍ എന്തിനെക്കുറിച്ചാണ്‌ എഴുതുന്നതെന്ന്‌ വിസ്മയിച്ച്‌ വെറുതെ ചികഞ്ഞു നോക്കുമ്പോഴാണ്‌ ബാബുക്കുട്ടന്‍ തികഞ്ഞ ബോറന്‍കൂടിയാണെന്ന്‌ തിരിച്ചറിയുക. ലബനനിലെ സ്‌ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള ബ്ലോഗുകള്‍ക്കിടയിലും കാണും ബാബുക്കുട്ടന്റെ സംഭാവന. ബാബുക്കുട്ടന്‍, കുട്ടാംപള്ളില്‍ ഹൗസ്‌, കരിയിലപ്പാറ പി.ഒ. എന്ന വിലാസവും. കരിയിലപ്പാറ മനോഹരമായ സ്ഥലമാണ്‌, ഞാന്‍ [...]