മനസ്സിലാക്കാന്‍ പറ്റാത്ത പ്രശ്നങ്ങളൊന്നും കര്‍ഷകന്റെ ദുരിതത്തിനു പിന്നിലല്ല. കൃഷി നശിച്ചും വിലയിടിഞ്ഞും നഷ്ടവും കടവും കൂമ്പാരം കൂടുന്നു. വെള്ളം സമയത്ത് കിട്ടുന്നില്ല. ഉല്‍പാദിപ്പിച്ച വിളവ്, തക്കനേരത്ത് വാങ്ങി സൂക്ഷിക്കാനും ന്യായവില കിട്ടാനും സര്‍ക്കാര്‍ സംവിധാനമില്ല. കടംവന്നു മുടിയുമ്പോള്‍, രക്ഷയ്ക്കാരുമില്ല. ആയിരം കാര്‍ഷിക കമ്മീഷനുകളും പദ്ധതികളും കടാശ്വാസ കടലാസുപദ്ധതികളും ഉണ്ടായിട്ടും സ്ഥിതിയിതാണ്.
ഉദാരീകൃത സംവിധാനത്തില്‍, സര്‍ക്കാര്‍ താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക്, സ്വകാര്യ ഏജന്‍സികള്‍ക്ക് ധാന്യങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുമെന്നും അതുകൊണ്ട് താങ്ങുവില ഉയര്‍ത്തേണ്ട കാര്യമില്ലെന്നും പവാര്‍ പ്രവചിക്കുന്നു. പഞ്ചാബിലെ ഗോതമ്പു [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 3 അഭിപ്രായങ്ങള്‍ »












