9-11-2006 ലെ ദേവിന്ദര്‍ ശര്‍മയുടെ മാതൃഭൂമി ലേഖനവുമായി ബന്ധപ്പെടുത്താവുന്ന മറ്റൊരു ലേഖനം.
1. ഹരിതവിപ്ലവ വരവുചെലവു കണക്കുകള്‍ ഉടന്‍ തയ്യാറാക്കണം. എന്താണു സംഭവിച്ചതെന്ന് മനസ്സിലാക്കണം. എന്നാലേ തെറ്റുകള്‍ തിരുത്തി മുന്‍പോട്ടു പോകാനാവൂ. ഒരു സമ്പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം, ഹരിതവിപ്ലവത്തിന്റേതായി അനിവാര്യമാണ്.
പൂര്‍ണമായും ഉചിതമായ ഒരഭിപ്രായം ആണെന്നതിന് തെളിവാണ് കാര്‍ഷികോത്‌പാദനം നാള്‍ക്കുനാള്‍ കുറയുന്നത്. ഹരിതവിപ്ലവത്തിന് നേട്ടങ്ങളുണ്ടാകുവാന്‍ കാരണം ജൈവസമ്പത്തായിരുന്നു. ആ നഷ്ടം നികത്തേണ്ടത് കര്‍ഷകരാണ്. അവര്‍ക്ക് മാത്രമേ അതിന് കഴിയൂ.
2.രാസവളം, കീടനാശിനികള്‍ എന്നിവയെ ആശ്രയിച്ചുകൊണ്ട് മുന്നേറുന്ന കാര്‍ഷിക ഗവേഷണങ്ങള്‍ക്കുള്ള നിക്ഷേപങ്ങളില്‍ കുറവു വരുത്തേണ്ടതുണ്ട്.
രാസവളങ്ങളും [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 2 അഭിപ്രായങ്ങള്‍ »












