കര്‍ഷകര്‍ക്ക്‌ രക്ഷയില്ല

50 വര്‍ഷം പിന്നിട്ട കേരളപ്പിറവി കര്‍ഷകന്റെ വേദനകള്‍ അറിയുന്നില്ല. കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക്‌ കാരണം ആഗോളീകരണവും ഇറക്കുമതിയും കൊണ്ടല്ല മറിച്ച്‌ ഉത്‌പാദനക്ഷമത കുറഞ്ഞതാണ് കാരണമെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നു. കയറ്റുമതി ഇറക്കുമതി തട്ടിപ്പുകളും വെട്ടിപ്പുകളും പ്രധാനമന്ത്രി അറിയാതെ പോയത്‌ നിര്‍ഭാഗ്യമെന്നല്ലാതെന്താണ് പറയുക. കുറഞ്ഞ ഇറക്കുമതി തീരുവയില്‍ ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണയും ഹൃദ്രോഗത്തിന് കാരണമാകാവുന്ന പാമോയിലും ഇറക്കുമതി ചെയ്താല്‍ വെളിച്ചെണ്ണയുടെ വിലയിടിയുമെന്ന്‌ ആര്‍ക്കാറിഞ്ഞുകൂടാത്തത്‌.  2002-03 -ല്‍ 193 ടണ്‍ സ്വാഭവില റബ്ബര്‍ ബെല്‍ജിയത്തിലേയ്ക്ക്‌ 3448,000 രൂപയ്ക്‌ കയറ്റുമതി ചെയ്തത്‌  17.86 രൂപ/കിലോ എന്ന നിരക്കില്‍ ആയിരുന്നു. (ഇന്ത്യന്‍ [...]