Posted on നവംബര്‍ 30, 2006 by കേരളഫാര്‍മര്‍
23-11-06 -ല്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു പരസ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അതിന്റെ നിജ സ്ഥിതിയെപ്പറ്റി ഞാന്‍ ചെയര്‍മാനയച്ച കത്തിന് എനിക്ക് കിട്ടിയ മറുപടിയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ എളിയ കര്‍ഷകന്റെ കത്തില്‍ ഉചിതമായ നടപടി എടുക്കുകയും ഒരു മറുപടി ലഭ്യമാക്കുകയും ചെയ്തതിന് ചെയര്‍മാനോടും ഗവേഷണവിഭാഗത്തിലെ ഡോ. ആര്‍.കൃഷ്ണകുമാറിനോടും നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
Dear Mr. S. Chandrasekharan Nair, This has reference to your e-mail addressed to Chairman, Rubber Board, regarding VITEX. [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 5 അഭിപ്രായങ്ങള്‍ »
Posted on നവംബര്‍ 29, 2006 by കേരളഫാര്‍മര്‍
തെങ്ങുകള്‍ നശിപ്പിച്ചില്ലെങ്കില്‍ അപകടം – ഗവേഷകര്‍
മഞ്ഞളിപ്പ് രോഗം
കോവളം: മഞ്ഞളിപ്പുരോഗം മാരകമായി ബാധിച്ച തെങ്ങുകള്‍ അടിയന്തരമായി നശിപ്പിച്ചില്ലെങ്കില്‍ രോഗം നിയന്ത്രണാതീതമായി പടരുമെന്ന് കാര്‍ഷിക ഗവേഷകസംഘം മുന്നറിയിപ്പുനല്‍കി.
കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ആര്‍തര്‍ ജേക്കബ്, ഡോ. പി.ജെ. ജോസഫ്, ഡോ. നന്ദകുമാര്‍, ഡോ. ഉമാമഹേശ്വരന്‍, ഡോ. ഹെബ്‌സിബായി, ഡോ. ഗീത, ഡോ. സുലേഖ, ഡോ. ബാബു മാത്യു, ഡോ. സാം, ഡോ. ഉഷാമാത്യു, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആമ്പ്രോസ് കുലാസ്, കൃഷി ഓഫീസര്‍മാരായ ഹരിപ്രിയാദേവി, ജോര്‍ജ് അലക്സാണ്ടര്‍, അഡ്വ. [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml]കൃഷി [/lang_ml][lang_en]Agriculture[/l | 8 അഭിപ്രായങ്ങള്‍ »
Posted on നവംബര്‍ 27, 2006 by കേരളഫാര്‍മര്‍
റബ്ബര്‍ ഷീറ്റുകള്‍ കണ്‍മതി സമ്പ്രദായത്തിലാണ് ഇപ്പോഴും തരം തിരിക്കപ്പെട്ടുപോരുന്നത്. ലോകത്തില്‍ ആദ്യമായി സ്വാഭാവിക റബ്ബറിന് തരം തിരിവുകള്‍ നിര്‍ദ്ദേശിച്ചത് ന്യൂയോര്‍ക്കിലെ റബ്ബര്‍ മാനുഫാക്‌ചറേഴ്‌സ് അസ്സോസിയേഷന്‍ (ആര്‍.എം.എ) എന്ന സംഘടനയാണ്. 1960 -ല്‍ സിങ്കപ്പൂരില്‍ ചേര്‍ന്ന അന്തര്‍ദേശീയ സമ്മേളനം ഇപ്പോള്‍ നിലവിലുള്ള ഗ്രേഡിംഗ് രീതി അംഗീകരിക്കുകയും സ്വാഭാവിക റബ്ബര്‍ തരംതിരിക്കുന്ന വിധം വിശദമായി പ്രദിപാദിക്കുന്ന “ഗ്രീന്‍ ബുക്ക് എന്ന മാനുവല്‍” പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് റബ്ബര്‍ഷീറ്റുകളെ ആറ് ഗ്രേഡുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് 1x, ആര്‍.എസ്.എസ് 1, ആര്‍.എസ്.എസ് 2, [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 4 അഭിപ്രായങ്ങള്‍ »
Posted on നവംബര്‍ 26, 2006 by കേരളഫാര്‍മര്‍
പ്രതിവാര ശരാശരി വില നവംബര്‍ 2006
നവംബറില്‍ ആഭ്യന്തരവിലകള്‍ അന്താരാഷ്ട്രവിലയേക്കാള്‍ കൂടി നില്‍ക്കുകയാണ്. ഇത് ചില സൂചനകളാണ് തരുന്നത്. ഒന്ന്. ആഭ്യന്തര ഉത്‌പന്ന നിര്‍മാതാക്കള്‍ കഴിവതും വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കും. രണ്ട്. മുന്തിയ ഉത്‌പാദനം ലഭിക്കുന്ന ഡിസംബര്‍ അവസാന സ്റ്റോക്ക് കൂടുതലാകും. മൂന്ന്. ഇപ്പോള്‍ താണവിലയ്ക്ക് കയറ്റുമതി ചെയ്താല്‍ അന്താരാഷ്ട്ര വിലയിടിക്കുവാന്‍ കഴിയും. നാല്. ഒരു പരിധിയില്‍ക്കൂടുതല്‍ അന്താരാഷ്ട്ര വിലയിടിഞ്ഞാല്‍ താണവിലയ്ക്ക് ഇറക്കുമതി ചെയ്യുവാന്‍ കഴിയും. അഞ്ച്. ഇപ്രകാരം താണവിലയില്‍ വര്‍ഷങ്ങള്‍ നിലനിറുത്താം. ഇവയൊക്കെയല്ലെ?
കഴിഞ്ഞ വര്‍ഷം ആവര്‍ത്തനകൃഷിക്ക് 20,000 [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | Leave a Comment »
Posted on നവംബര്‍ 23, 2006 by കേരളഫാര്‍മര്‍
ചിത്രം കടപ്പാട്: മാതൃഭൂമി
ഈ ചിത്രത്തില്‍ കാണുന്ന തെങ്ങിന്റെ നടുവിലുള്ള തെങ്ങോലകള്‍ പച്ചയുള്ളതായതിനാല്‍ രക്ഷപ്പെടുത്തുവാന്‍ എളുപ്പമാണ്. എന്നാല്‍ നടുവിലെ ഓലകളോ അല്ലെങ്കില്‍ പൂര്‍ണമായോ മഞ്ഞനിറം ബാധിച്ചുവെങ്കില്‍ അത് രക്ഷപ്പെടുവാന്‍ ബുദ്ധിമുട്ടാണ്. കാരണം മണ്ണില്‍ ഇലയ്ക്ക് പച്ച നിറം നല്‍കുന്ന മഗ്നീഷ്യം നല്‍കിയാല്‍ അത് ഇലയിലെത്തിക്കുവാനുള്ള കഴിവ് ആ തെങ്ങിന്റെ സൈലം എന്ന ഭാഗത്തിന് നഷ്ടപ്പെട്ടെങ്കില്‍ രക്ഷപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗ കാരണം മറ്റൊന്നുമല്ല മണ്ണിനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിന്റെ തെളിവാണിത്. അന്തരീക്ഷ വായു, ജലം, മണ്ണ് ഇവമൂന്നും മലിനപ്പെടുത്തുന്നതില്‍ മനുഷ്യന്‍ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 4 അഭിപ്രായങ്ങള്‍ »