എന്റെ നെഞ്ചിലെ കനലെരിയുന്നു

അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ എന്ന ഒന്ന്‌ ഉണ്ടെന്നും അത്‌ പ്രവര്‍ത്തന സജ്ജമാണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടത്‌. കാരണം 18-10-06 ലെ മാതൃഭൂമി ദിനപത്രത്തില്‍ പേജ്‌ 3 -ല്‍ ഇപ്രകാരം പറയുന്നു.
കൃഷിവകുപ്പിലെ സ്ഥലം‌മാറ്റ ഉത്തരവ്‌ റദ്ദുചെയ്യണം – അസോസിയേഷന്‍
തിരുവനന്തപുരം: കൃഷിവകുപ്പില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദുചെയ്യണമെന്ന്‌ കേരള അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ സക്കറിയ, ജനറല്‍ സെക്രട്ടറി പി.വിനയചന്ദ്രന്‍, ഖജാന്‍‌ജി ബൈജു സൈമണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൃഷി ഉദ്യോഗസ്ഥന്മാരെ ‌കൂട്ടത്തോടെ സ്ഥലം മാറ്റിയ ഉത്തരവ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കൃഷി [...]