കുറച്ച്‌ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയാല്‍ പ്രശ്നം തീരുമോ?

കേരളത്തിലെ 95 ശതമാനം കര്‍ഷകര്‍ക്കും കടബാധ്യത ഉണ്ടാകുവാന്‍ കാരണം കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിവുതന്നെയാണ്. എസ്സെന്‍‌ഷ്യല്‍ കമോഡിറ്റീസില്‍ പ്രഥമ സ്ഥാനം ഭക്ഷ്യോത്‌പന്നങ്ങള്‍ക്കാണെങ്കില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ വില വര്‍ദ്ധിക്കാതെ എങ്ങിനെയാണ്  എട്ടിരട്ടിയും പത്തിരട്ടിയും ശമ്പളവും പെന്‍‌ഷനും തൊഴിലാളിയുടെ വേതനവും 20 വര്‍ഷം കൊണ്ട്‌ വര്‍ധിച്ചത്‌? കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിക്കുവാന്‍ വായ്പകള്‍ ലഭ്യമാക്കലും ചിലരുടേത്‌ എഴുതിതള്ളലും ഒരു ചതിയല്ലെ? രാസവളങ്ങളും കീട, കുമിള്‍, കളനാശിനികളും ഒന്നാം ഹരിതവിപ്ലവത്തിലൂടെ മണ്ണിന്റെ സകല മൂലകങ്ങളും കവര്‍ന്നെടുത്തില്ലെ? പ്രതിവര്‍ഷം താണുകൊണ്ടിരിക്കുന്ന ഉത്‌പാദന ക്ഷമത ആരും കാണുന്നില്ലെ?
കര്‍ഷകര്‍ക്ക്‌ വേണ്ടത്‌ അവരുടെ ഉത്‌പന്നങ്ങള്‍ക്ക്‌ [...]