റബ്ബര്‍ വിലയിടിക്കുന്നതെങ്ങിനെ?

സ്വാഭാവിക റബ്ബറിന്റെ ആഗസ്റ്റ്‌ മാസത്തെ ബാങ്കോക്ക്‌ വിലയും കോട്ടയം വിപണിവിലയും ചില ദിവസങ്ങളിലേത് മുകളില്‍ കാണുന്ന ചിത്രത്തില്‍ ശ്രദ്ധിക്കുക. 16 ന് അന്താരാഷ്ട്രവില അല്പം ഉയര്‍ന്നതിന് കാരണം ഇന്ത്യന്‍ ഇറക്കുമതിയാകാനാണ് സാധ്യത. ഈ മാസം ആദ്യവാരത്തിലെ ഓണം – കഴിഞ്ഞ മാസാവസാനം തന്നെ കര്‍ഷകരുടെ പക്കലുണ്ടായിരുന്ന സ്റ്റോക്കുമുഴുവന്‍ (പച്ച ഒഴികെ) വിപണിയില്‍ എത്തിച്ചു. ഇപ്പോള്‍ വിപണിയിലുള്ള മെച്ചപ്പെട്ട സ്റ്റോക്കിന്റെ പിന്‍ബലത്തില്‍‌ ഇറക്കുമതി ചെയ്യുവാന്‍ തുടങ്ങിയതിന്റെ തെളിവാണ് മുകളിലുള്ള ഗ്രാഫ്‌. എന്നാല്‍ കാലാവസ്ഥ കര്‍ഷകര്‍ക്കനുകൂലമായതിനാല്‍ മഴ ടാപ്പിംഗിന് തടസമാകുകയും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ശരാശരി പ്രതിദിനം 2000 [...]