കര്‍ഷകര്‍ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാകണം

ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന്‌ കര്‍ഷകര്‍ക്ക്‌ ഹാനികരമായ തീരുമാനങ്ങളെടുക്കുന്നതിന്റെ ഫലമായാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്‌. വസ്തുജാമ്യത്തില്‍ ബാങ്ക്‌ വായ്പ നല്‍കി കൃഷിയെ പ്രോത്‌സാഹിപ്പിക്കുന്നത്‌ കാര്‍ഷികോത്‌പന്നങളുടെ വിലയിടിക്കുവാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം പ്രലോഭനങ്ങളില്‍ മയക്കി കര്‍ഷകരെക്കൊണ്ട്‌ എടുപ്പിക്കുന്നതിനേക്കാള്‍ വിദേശകടങ്ങള്‍ ഒഴിവാക്കി ഭരണചെലവുകള്‍ക്ക്‌ വേണ്ടി വിനിയോഗിക്കുന്നതല്ലെ നല്ലത്‌.
ഞാനൊരു എക്കണോമിക്‌സ്‌ സ്റ്റഡി നടത്തുവാന്‍ ആഗ്രഹിക്കുന്നു. എന്റെ അറിയാന്‍ പാടില്ലാത്ത കാര്യം പഠിക്കുവാനുള്ള ഒരതിമോഹമാണെന്ന്‌ കരുതിയാല്‍ മതി. കേരള യൂണിവേര്സിറ്റിയിലെ ഫ്യൂച്ചര്‍ സ്റ്റഡി വിഭാഗം നടത്തേണ്ടത്‌ അവര്‍ ചെയ്യില്ല എന്നറിയാമെന്നതിനാല്‍ ആ [...]