റബ്ബര്‍ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌

അസംഘടിതരായ റബ്ബര്‍ കര്‍ഷകര്‍ക്കെതിരായി സ്വാഭാവിക റബ്ബറിന്റെ വിലയിടിക്കുവാനുള്ള നീക്കങാള്‍ തുടങിക്കഴിഞ്ഞു. എണ്ണത്തില്‍ കുറവായ വങ്കിട ഉത്‌പന്ന നിര്‍മാതാക്കള്‍ക്ക്‌ കര്‍ഷകര്‍ക്കെതിരെയുള്ള നീക്കങള്‍ക്ക്‌ കൂട്ടായ തീരുമാനം എടുക്കുവന്‍ വളരെ എളുപ്പമാണ്. ഇക്കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡും അവരുടെ ഭാഗത്താണ്. കാരണം മിനിസ്ട്രി ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയുടെ ലക്ഷ്യം തന്നെ ഉത്‌പന്ന നിര്‍മാതാക്കളെ സഹായിക്കലാണല്ലോ. എന്നാല്‍ ചെറുകിട ഉത്‌പന്ന നിര്‍മാതാക്കളെ സഹായിക്കുകയും ഇല്ല. ചെറുകിട ഉത്പന്ന നിര്‍മാതാക്കളെ സഹായിച്ചാല്‍ എണ്ണത്തില്‍ കൂടുമെന്നതിനാല്‍ കര്‍ഷകര്‍ക്കെതിരെയുള്ള തീരുമാനങളെടുക്കാന്‍ ബുദ്ധിമുട്ടാണ്.
ആഗസ്റ്റ്‌ മാസാവസാനം ഉത്‌പന്ന വിര്‍മാതാക്കള്‍ [...]

കര്‍ഷകര്‍ക്കുവേണ്ടി

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. എന്നീ ഉദ്ദേശ്യത്തോടെ ഈ പുതിയ പേജ്‌ യൂണിക്കോടില്‍ അവതരിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക്‌ സഹായകമായ നല്ല നിര്‍ദ്ദേശങള്‍ കമെന്റുകളായി പ്രതീക്ഷിക്കുന്നു. ബൂലോഗകൂട്ടായ്മയില്‍ വേറിട്ടൊരു ശബ്ദവുമായി വരുന്ന എന്റെ കഴിവുകേടുകള്‍ പൊറുത്ത്‌ എനിക്ക്‌ വേണ്ട സഹായ സഹകരണങള്‍ നല്‍കിയ സിബു, വിശ്വം,  അനില്‍, കലേഷ്‌, വക്കാരി, ദേവന്‍, കുമാര്‍, വിശാലന്‍, സുനില്‍, ശ്രീജിത്ത്‌, ശിവന്‍, പോള്‍, അതുല്യ, ഉമ, സു തുടങി എണ്ണിയലൊടുങാത്ത നല്ല കൂടുകാരോട്‌ എത്രതന്നെ [...]