ഒരു നാളികേര കര്‍ഷകന്റെ ദുഃഖം

ഇരുപത്‌ വര്‍ഷങള്‍ക്ക്‌ മുമ്പും ഇപ്പോഴും ഉള്ള അവസ്ഥ
ഇരുപതു വര്‍ഷങള്‍ക്ക്‌ മുമ്പ്‌ ഒരു തെങുകയറ്റ തൊഴിലാളിയ്ക്‌ നാല് തെങില്‍ കയറുവാന്‍ ഒരു തേങയായിരുന്നു വേതനം. അറുപത്‌ തെങില്‍ കയറിയാല്‍ കിട്ടിയിരുന്ന 15 കൂലിതേങയ്ക്‌ 75 രൂപ വില ലഭിച്ചിരുന്നു. അന്ന് ഒരു പുരുഷ തൊഴിലാളിയുടെ വേതനം 21 രൂപയായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പത്തു വര്‍ഷങള്‍ക്കുശേഷം തേങയുടെ വിലയിടിവും മണ്ഡരി പോലുള്ള രോഗവും കൂലിയുടെ വര്‍ദ്ധനവും നാളികേര കൃഷി ഒരു നഷ്ടകൃഷിയായി മാറ്റി. കൂലി കൊടുത്തിരുന്ന തേങയ്ക്‌ [...]