Posted on സെപ്റ്റംബര്‍ 28, 2006 by കേരളഫാര്‍മര്‍
റബ്ബര്‍ മരം എന്ന പേജില്‍ കാണാന്‍ കഴിഞ്ഞ തെറ്റുകളാണ് ചുവടെ നമ്പരിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു കര്‍ഷകന്റെ അറിവില്‍ ശരിയെന്ന് തോന്നുന്നതാണ് ശരി എന്ന് വിവരിക്കുന്നത്. വിക്കി പീഡിയയില്‍ അംഗത്വമുള്ള ആര്‍ക്കും തിരുത്താമെന്നിരിക്കെ അതിന് പകരം ആ തെറ്റുകളെ തിരുത്തി ഇവിടെ അവതരിപ്പിക്കുന്നു.
1. ഉറയുമ്പോള്‍ ഇലാസ്തികത ഉള്ളതുമായ ദ്രാവകത്തില്‍ നിന്നാണ് റബ്ബര്‍ എന്ന നാമം ഉണ്ടായത്.
ശരി. ഉറയുമ്പോള്‍ ഇലാസ്തികത (വലിച്ചാല്‍ വലിയുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുന്നതും) ഉണ്ട് എന്നാല്‍ റബ്‌ചെയ്യുവാന്‍ അല്ലെങ്കുല്‍ മായ്ക്കുവാന്‍ കഴിയുന്നതുകൊണ്ടാണ് റബ്ബര്‍ എന്ന നാമം ഉണ്ടായത്.
2. ഇതിന്റെ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 6 അഭിപ്രായങ്ങള്‍ »
Posted on സെപ്റ്റംബര്‍ 27, 2006 by കേരളഫാര്‍മര്‍
എന്നെ അല്ലെങ്കില്‍ ഞാന്‍ പറയുന്ന ആശയങ്ങള്‍ സെര്‍ച്ച് എഞ്ചിനുകളിലൂടെ വെളിച്ചം കാണിക്കുവാന്‍ പ്രപ്തനാക്കിയ കേരളത്തിലെ മാധ്യമങ്ങളോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. പട്ടമരപ്പ്: ഒരു കര്‍ഷകന്റെ കണ്ടെത്തല്‍ എന്ന ലേഖനം തുഷാരംഡോട്‌കോമിലൂടെ പ്രസിദ്ധീകരിച്ച് 10 ദിവസങ്ങള്‍ക്കുള്ളില്‍ 20,000 സന്ദര്‍ശകര്‍ ആ വെബ് സൈറ്റ് സന്ദര്‍ശിച്ചുവെന്ന് ഡ്രിസില്‍ എന്നെ അറിയിക്കുമ്പോള്‍ ആ സന്ദര്‍ശകരുടെ ഇടയില്‍ എന്റെ പ്രാധാന്യവും ഒട്ടും കുറവല്ല എന്നെനിക്ക് മനസിലാക്കുവാന്‍ കഴിയുന്നു. ഒരു കാലഘട്ടത്തില്‍ കര്‍ഷകരുടെ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞര്‍ ചോര്‍ത്തിയെടുത്ത് അവരുടെ വ്യക്തിഗത നേട്ടമായ പി.എച്ച്.ഡി എടുക്കുവാന്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് ലോക ശാസ്ത്രജ്ഞന്മാരാരും കണ്ടെത്താത്ത പട്ടമരപ്പിന്റെ കാരണവും [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 5 അഭിപ്രായങ്ങള്‍ »
Posted on സെപ്റ്റംബര്‍ 25, 2006 by കേരളഫാര്‍മര്‍
വെള്ളം കുടിക്കുന്നതിന് മുമ്പ് രണ്ടുപ്രാവശ്യം ചിന്തിക്കുക എന്ന ഇംഗ്ലീഷിലുള്ള ബ്ലോഗ് രണ്ടു പ്രാവശ്യമല്ല അനേകം പ്രാവശ്യം അനേകം പേര്‍ ചിന്തിക്കേണ്ട ഒന്നാണ്. കാരണം കുടിവെള്ളത്തിനുണ്ടായിരിക്കേണ്ട ഒരു യോഗ്യതയും ഇല്ലാത്ത വെള്ളമാണ് പനംകൊടുത്ത് പൈപ്പുകളിലൂടെ ലഭിക്കുന്നത് കുടിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകുവാന്‍ കാരണമാകുന്നു എന്ന് തന്റെ പഠന റിപ്പോര്‍ട്ടു സഹിതം ബ്രിജേഷ്‌നായര്‍ അവതരിപ്പിക്കുന്നു.
പഞ്ചഭൂതങ്ങളെ മലിനീമസമാക്കിയതില്‍ മനുഷ്യന്റെ പങ്ക് നിര്‍ണായകം തന്നെയാണ്. കര്‍ഷകര്‍ ഉപയോഗിക്കുന്നതും കര്‍ഷകരെക്കൊണ്ട് ഉപയോഗിപ്പിക്കുന്നതുമായ അനേകം പെസ്റ്റിസൈഡുകള്‍ മാരകമായ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. കര്‍ഷകരുടെ അജ്ഞത മുതലെടുത്ത് നടപ്പിലാക്കുന്ന ഈ വിഷപ്രയോഗം [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 1 അഭിപ്രായം »
Posted on സെപ്റ്റംബര്‍ 17, 2006 by കേരളഫാര്‍മര്‍
സ്വാഭാവിക റബ്ബറിന്റെ ആഗസ്റ്റ് മാസത്തെ ബാങ്കോക്ക് വിലയും കോട്ടയം വിപണിവിലയും ചില ദിവസങ്ങളിലേത് മുകളില്‍ കാണുന്ന ചിത്രത്തില്‍ ശ്രദ്ധിക്കുക. 16 ന് അന്താരാഷ്ട്രവില അല്പം ഉയര്‍ന്നതിന് കാരണം ഇന്ത്യന്‍ ഇറക്കുമതിയാകാനാണ് സാധ്യത. ഈ മാസം ആദ്യവാരത്തിലെ ഓണം – കഴിഞ്ഞ മാസാവസാനം തന്നെ കര്‍ഷകരുടെ പക്കലുണ്ടായിരുന്ന സ്റ്റോക്കുമുഴുവന്‍ (പച്ച ഒഴികെ) വിപണിയില്‍ എത്തിച്ചു. ഇപ്പോള്‍ വിപണിയിലുള്ള മെച്ചപ്പെട്ട സ്റ്റോക്കിന്റെ പിന്‍ബലത്തില്‍ ഇറക്കുമതി ചെയ്യുവാന്‍ തുടങ്ങിയതിന്റെ തെളിവാണ് മുകളിലുള്ള ഗ്രാഫ്. എന്നാല്‍ കാലാവസ്ഥ കര്‍ഷകര്‍ക്കനുകൂലമായതിനാല്‍ മഴ ടാപ്പിംഗിന് തടസമാകുകയും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ശരാശരി പ്രതിദിനം 2000 [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 5 അഭിപ്രായങ്ങള്‍ »
Posted on സെപ്റ്റംബര്‍ 15, 2006 by കേരളഫാര്‍മര്‍
ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് കര്‍ഷകര്‍ക്ക് ഹാനികരമായ തീരുമാനങ്ങളെടുക്കുന്നതിന്റെ ഫലമായാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്. വസ്തുജാമ്യത്തില്‍ ബാങ്ക് വായ്പ നല്‍കി കൃഷിയെ പ്രോത്‌സാഹിപ്പിക്കുന്നത് കാര്‍ഷികോത്‌പന്നങളുടെ വിലയിടിക്കുവാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം പ്രലോഭനങ്ങളില്‍ മയക്കി കര്‍ഷകരെക്കൊണ്ട് എടുപ്പിക്കുന്നതിനേക്കാള്‍ വിദേശകടങ്ങള്‍ ഒഴിവാക്കി ഭരണചെലവുകള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നതല്ലെ നല്ലത്.
ഞാനൊരു എക്കണോമിക്‌സ് സ്റ്റഡി നടത്തുവാന്‍ ആഗ്രഹിക്കുന്നു. എന്റെ അറിയാന്‍ പാടില്ലാത്ത കാര്യം പഠിക്കുവാനുള്ള ഒരതിമോഹമാണെന്ന് കരുതിയാല്‍ മതി. കേരള യൂണിവേര്സിറ്റിയിലെ ഫ്യൂച്ചര്‍ സ്റ്റഡി വിഭാഗം നടത്തേണ്ടത് അവര്‍ ചെയ്യില്ല എന്നറിയാമെന്നതിനാല്‍ ആ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 4 അഭിപ്രായങ്ങള്‍ »